2025 ഡിസംബർ 31ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മാസ്റ്ററിംഗ് ചെയ്യേണ്ടതാണ്
ഓപ്പറേഷന്‍ തൂഫാന്‍ - തദ്ദേശം

October 9, 2026

ഓപ്പറേഷൻ തൂഫാൻ പരിപാടിയുടെ ഭാഗമായി കൊട്ടിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ “ലഹരി മുക്ത കൊട്ടിയൂർ” ലോഗോ മേക്കിംഗ് മത്സരം സംഘടിപ്പിച്ചു.

ലഹരിയുടെ ദൂഷ്യഫലങ്ങൾക്കെതിരെ ശക്തമായ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി സംഘടിപ്പിച്ച മത്സരത്തിൽ സ്കൂൾ വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു. 

പുതുതലമുറയുടെ സർഗാത്മകതയിലൂടെ ഉയർന്നുവന്ന ഓരോ ലോഗോയും ഒരു ശക്തമായ സന്ദേശമാണ് നൽകുന്നത്. 
ലഹരിയില്ലാത്ത ജീവിതം… ലഹരിയില്ലാത്ത നാട്… അതാണ് നമ്മുടെ ലക്ഷ്യം!

പരിപാടി കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ശ്രീമതി സിസിലി കണ്ണന്താനം ഉദ്ഘാടനം ചെയ്തു.

Operation Toofan, - Thaddesam  logo-making competition.