ഹരിത കര്‍മ്മ സേന
കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ അജൈവ മാലിന്യ സംഭരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ മിഷന്‍ വഴി രൂപീകരിച്ച സംഘടനാ സംവിധാനമാണ് ഹരിത കര്‍മ്മസേന. കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിതകേരളം മിഷന്‍ പദ്ധതിയുടെ ഭാഗമായി 2017 ലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിതകര്‍മ്മസേനാ രൂപീകരണം നടന്നത്. വിവിധ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് നിശ്ചയിച്ച യൂസര്‍ഫീ (വീടുകള്‍ക്ക് പ്രതിമാസം 50 രുപയും , വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രതിമാസം 100 രൂപയും) വാങ്ങി, വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും, ഹരിതകര്‍മ്മസേനാംഗങ്ങള്‍ വൃത്തിയാക്കിയ അജൈവ മാലിന്യത്തിന്റെ വാതില്‍പ്പടി ശേഖരണം നടത്തുന്നു. എല്ലാ മാസവും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ എംസി.എഫ് ല്‍ എത്തിക്കുകയും ഇവിടെ നിന്നും മാലിന്യം തരംതിരിച്ച് അവ പുനഃരുപയോഗത്തിനോ പുനഃചംക്രമണത്തിനോ ആയി നിലവില്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നു.
ഇതിനു പറമെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജൈവമാലിന്യ സംസ്കരണത്തിനുള്ള പരിഹാര നിര്‍ദ്ദേശങ്ങളും ഹരിതകര്‍മ്മസേന നല്‍കി വരുന്നു. ഹരിതകേരളം മിഷന്‍, കുടുംബശ്രീ, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി, പഞ്ചായത്ത് എന്നിവയെല്ലാം ഈ ബൃഹത് പദ്ധതിയില്‍ പങ്കാളികളാണ്. കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ 14 വാര്‍ഡുകളിലായി 13 ഹരിത കര്‍മ്മ സേനാംഗങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, വാഹനം, യൂണിഫോം, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ പഞ്ചായത്ത് ലഭ്യമാക്കുന്നുണ്ട്.
കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ സേവനമനുഷ്ഠിക്കുന്ന ഹതിത കര്‍മ്മ സേനാംഗങ്ങളുടെ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
