2025 ഡിസംബർ 31ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മാസ്റ്ററിംഗ് ചെയ്യേണ്ടതാണ്
സ്ഥാപന ചരിത്രം

 കൊട്ടിയൂർ പഞ്ചായത്തിന്റെ സ്ഥാപന ചരിത്രം 

കൊട്ടിയൂർ പഞ്ചായത്തിന്റെ സ്ഥാപന ചരിത്രം

 

സ്വാതന്ത്രാനന്തരം കൊട്ടിയൂർ പഞ്ചായത്ത് അടങ്ങിയ പ്രദേശം മദ്രാസ്സ് സ്റ്റേറ്റിൽ മലബാർ ഡിസ്ട്രിക്ടിൽ മണത്തണ അംശം കാപ്പാട് ദേശത്തിലായിരുന്നു. ശേഷം 1956 കേരളപ്പിറവിയോടെ കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ മണത്തണ പഞ്ചായത്തിലാണ് കൊട്ടിയൂർ ഉൾപ്പെട്ട പ്രദേശങ്ങൾ. മണത്തണ പഞ്ചായത്ത് വീണ്ടും വിഭജിച്ച് പേരാവൂർ, കാപ്പാട് എന്നീ പഞ്ചായത്തുകൾ ഉണ്ടായപ്പോൾ കൊട്ടിയൂർ കാപ്പാട് പഞ്ചായത്ത് പരിധിയിലേക്ക് മാറി. അവസാനമായി 1968 ൽ കാപ്പാട് പഞ്ചായത്ത് വീണ്ടും വിഭജിച്ച് കൊട്ടിയൂർ, കേളകം പഞ്ചായത്തുകൾ നിലവിൽ വന്നു.

1968 മുതൽ 1979 വരെ ശ്രീ. ജോർജ്കുട്ടി മുക്കാടൻ പ്രസിഡന്റായി ശ്രീ. കെവി ജോസഫ്, ശ്രീ. സ്കറിയ പുതനപ്ര എന്നിവരടങ്ങിയ ഭരണസമിതിയാണ് കൊട്ടിയൂർ പഞ്ചായത്തിനെ നയിച്ചത്. അതിനുശേഷം ശ്രീ. ജോസഫ് മങ്കുത്തേലിന്റെ നേതൃത്വത്തിൽ രണ്ടാം ഭരണസമിതി 1982 വരെ ഭരിക്കുകയുണ്ടായി. ശ്രീ. ഗോപിനാഥ പിള്ളയായിരുന്നു ഇക്കാലയളവിൽ വൈസ് പ്രസിഡണ്ട്. എട്ട് അംഗങ്ങളുള്ള ഭരണസമിതി 1982 ൽ മാറുകയും ശേഷം 1984 വരെ ശ്രീ. ടി.എസ് മാത്യു, ശ്രീ. ജോസഫ് നരിമറ്റം എന്നിവരുടെ നേതൃത്വത്തിൽ കൊട്ടിയൂർ പഞ്ചായത്ത് ഭരിക്കുകയുമുണ്ടായി. 30/10/1984 മുതൽ 29/10/1982 വരെ കൊട്ടിയൂർ പഞ്ചായത്തിൽ അഡ്മിനിസ്ട്രേറ്റർ ഭരണമായിരുന്നു. 1988 മുതൽ 1995 വരെയുള്ള ഏഴുവർഷക്കാലം ശ്രീ. പി.സി രാമകൃഷ്ണന്റെ നേതൃത്വത്തിൽ കൊട്ടിയൂരിൽ പുതിയ ഭരണസമിതി അധികാരത്തിൽ വന്നു. ഈ കാലയളവിൽ പഞ്ചായത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ പ്രകടമായ മാറ്റങ്ങൾ സംഭവിച്ചു. 1991 വരെ നീണ്ടുനോക്കിയിൽ വാടക കെട്ടിടത്തിലായിരുന്നു പഞ്ചായത്ത് കാര്യാലയം പ്രവർത്തിച്ചുവന്നത്. ശേഷം സ്വന്തമായ കെട്ടിടത്തിലേക്ക് ബഹുമാന്യനായ തോമസ് മുത്തനാട്ട് സംഭാവന നൽകിയ സ്ഥലത്ത് പ്രവർത്തനമാരംഭിച്ചു.

കേരളത്തിൽ പഞ്ചായത്ത് രാജ്സംവിധാനം 1994-ലാണ് നിലവിൽ വന്നത്. പഞ്ചായത്ത് രാജ്ആക്ട് എന്ന സ്ഥാപനങ്ങളിലൂടെ ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെ ഗ്രാമീണ വികസനം സാധ്യമാക്കുന്ന ഒരു നിയമമാണ്. ഇത് ഗ്രാമീണ ജനങ്ങളുടെ സ്വയംഭരണത്തെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് തങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ അധികാരം നൽകുകയും ചെയ്യുന്നു.

കേരളത്തിൽ പഞ്ചായത്ത് രാജ് സംവിധാനം വളരെ ശക്തമാണ്, ഇത് സ്ഥാനത്തിന്റെ വികസനത്തിൽ നിർണായകമായ ഒരു പങ്ക് വഹിക്കുന്നു. ഇതിൻ പ്രകാരം ഓരോ അഞ്ചു വർഷങ്ങളിലും തിരഞ്ഞെടുപ്പ് നടത്തുകയും ഭരണകൂടങ്ങൾ മാറിവരുകയും ചെയ്തു. ശ്രീ. പിസി രാമകൃഷ്ണന് ശേഷം 2000 വരെ രാഘവൻ മാസ്റ്ററായിരുന്നു പഞ്ചായത്ത് അദ്ധ്യക്ഷൻ. ശേഷം ഓരോ അഞ്ചു വർഷത്തിൽ യഥാക്രമം അഡ്വ. കെ.ജെ. ജോസഫ്, ശ്രീമതി. സിസിലി ആമക്കാട്ട്, ശ്രീ. സാജുവാത്യാട്ട്, ശ്രീമതി. ഇന്ദിരശ്രീധരൻ, ശ്രീ. റോയി നമ്പുടാകം എന്നിവർ 2025 വരെ കൊട്ടിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്നു.

നിലവിൽ ശ്രീമതി. സിസിലി കണ്ണന്താനം അദ്ധ്യക്ഷനായും ശ്രീ. റോയി നമ്പുടാകം ഉപാദ്ധ്യക്ഷനുമായ ഭരണസമിതിതയാണ് ഭരണം കയ്യാളുന്നത്. കൊട്ടിയൂർ പഞ്ചായത്തിലെ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയപേഴ്സണ്‍ ശ്രീമതി. ജിന്‍സി തോമസും, ശ്രീ. തോമസ് ആമക്കാട്ട് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സനായും, ശ്രീമതി ബിന്ദു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സനായും സേവനം ചെയ്യുന്നു.

Kottiyoor Grama Panchayat

```