2025 ഡിസംബർ 31ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മാസ്റ്ററിംഗ് ചെയ്യേണ്ടതാണ്
സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍

 കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് - സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികൾ  

കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത്

സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികൾ

കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിലെ അർഹരായ ഗുണഭോക്താക്കൾക്കായി വിവിധ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികൾ നടപ്പിലാക്കിവരുന്നു. പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി താഴെ പറയുന്ന പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്:

https://welfarepension.lsgkerala.gov.in

1. കർഷക തൊഴിലാളി പെൻഷൻ

കൃഷിത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് പ്രായാധിക്യം മൂലം തൊഴിൽ ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ അടിസ്ഥാന സാമ്പത്തിക സഹായം നൽകുന്നതിനായി സർക്കാർ നൽകുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതി.

ആനുകൂല്യം: ₹2000 / പ്രതിമാസം

അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ

  • കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
  • പ്രായം 60 വയസോ അതിനു മുകളിലോ ആയിരിക്കണം.
  • സർവ്വീസ് പെൻഷണർ / കുടുംബ പെൻഷൻ ലഭിക്കുന്നവർ ആകരുത് (₹4000 വരെ എക്സ്ഗ്രേഷിയ/എൻ.പി.എസ് പെൻഷൻ വാങ്ങുന്നവർക്ക് ഇളവുണ്ട്).
  • 10 വർഷമായി കേരളത്തിലെ സ്ഥിരതാമസക്കാരനായിരിക്കണം.
  • ആദായനികുതി നൽകുന്ന വ്യക്തിയാകരുത്.
  • ഭൂവുടമയുടെ കീഴിൽ 10 വർഷമോ അതിൽ കൂടുതലോ കർഷകത്തൊഴിലാളിയായി ജോലി ചെയ്തിരിക്കണം.
  • രണ്ടേക്കറിൽ കൂടുതൽ വസ്തു ഉണ്ടാകരുത് (പട്ടിക വർഗ്ഗ വിഭാഗത്തിന് ബാധകമല്ല).
  • കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ അംഗമായിരിക്കണം.
  • 1000 cc-യിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, 4 ചക്ര വാഹനങ്ങൾ (അംബസഡർ കാർ ഒഴികെ) ഉള്ളവരാകരുത്.
  • തോട്ടം തൊഴിലാളി ആയിരിക്കരുത്.
  • കേന്ദ്ര/സംസ്ഥാന സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ശമ്പളം/പെൻഷൻ ലഭിക്കുന്നവരാകരുത്.
  • അഗതിയായിരിക്കണം, യാചകരാകരുത്, അഗതിമന്ദിര അന്തേവാസിയാകരുത്.
  • മറ്റു സാമൂഹ്യക്ഷേമ പെൻഷനുകൾ ലഭിക്കുന്നവർ അർഹരല്ല (വികലാംഗർ ഒഴികെ; ഇപിഎഫ് ഉൾപ്പെടെ പരമാവധി 2 പെൻഷൻ).
  • സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്.
  • 2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള ഫ്ലോറിംഗ് നടത്തിയ കോൺക്രീറ്റ് വീടുള്ളവരാകരുത്.

സമർപ്പിക്കേണ്ട രേഖകൾ

  • കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നുള്ള വിടുതൽ സാക്ഷ്യപത്രം
  • പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • സ്ഥിര താമസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • വില്ലേജ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ വരുമാന സർട്ടിഫിക്കറ്റ്
  • ആധാർ കാർഡ്, ഇലക്ട്രൽ കാർഡ്, റേഷൻ കാർഡ്
  • ബാങ്ക് പാസ്സ് ബുക്ക്
  • ഇ പി എഫ് പാസ്ബുക്ക്/രേഖ (₹4000-ൽ താഴെ ഇപിഎഫ് പെൻഷൻ ലഭിക്കുന്നവർക്ക്)

2. ഇന്ദിരാ ഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ (IGNOAPS)

കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ ദേശീയ സാമൂഹ്യ സഹായ പദ്ധതിയുടെ (NSAP) ഭാഗമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വയോജനങ്ങൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതി.

ആനുകൂല്യം: ₹2000 / പ്രതിമാസം

അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ

  • കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
  • പ്രായം 60 വയസോ അതിനു മുകളിലോ ആയിരിക്കണം.
  • അഗതിയായിരിക്കണം, മറ്റാരുടെയും സംരക്ഷണത്തിലാകരുത്.
  • സർവ്വീസ് പെൻഷണർ / കുടുംബ പെൻഷൻ ലഭിക്കുന്നവർ ആകരുത് (₹4000 വരെ എക്സ്ഗ്രേഷിയ/എൻ.പി.എസ് ഒഴിവ്).
  • ആദായനികുതി നൽകുന്ന വ്യക്തിയാകരുത്.
  • മറ്റു സാമൂഹ്യക്ഷേമ പെൻഷനുകൾ ലഭിക്കുന്നവർ അർഹരല്ല (വികലാംഗർ ഒഴികെ; ഇപിഎഫ് ഉൾപ്പെടെ പരമാവധി 2 പെൻഷൻ).
  • രണ്ടേക്കറിൽ കൂടുതൽ വസ്തു ഉണ്ടാകരുത് (പട്ടിക വർഗ്ഗ വിഭാഗത്തിന് ബാധകമല്ല).
  • യാചകരാകരുത്, അഗതിമന്ദിര അന്തേവാസിയാകരുത്.
  • 1000 cc-യിൽ കൂടുതൽ കപ്പാസിറ്റിയുള്ള 4 ചക്ര വാഹനങ്ങൾ ഉള്ളവരാകരുത് (അംബസഡർ കാർ ഒഴികെ).
  • കേരളത്തിൽ സ്ഥിരതാമസമാക്കിയിട്ട് 3 വർഷത്തിൽ കൂടുതൽ ആയിരിക്കണം.
  • കേന്ദ്ര/സംസ്ഥാന സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് പെൻഷൻ ലഭിക്കുന്നവരാകരുത്.
  • 2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള ഫ്ലോറിംഗ് നടത്തിയ കോൺക്രീറ്റ് വീടുള്ളവരാകരുത്.

സമർപ്പിക്കേണ്ട രേഖകൾ

  • പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • സ്ഥിര താമസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • ആധാർ കാർഡ്, ഇലക്ട്രൽ കാർഡ്, റേഷൻ കാർഡ്
  • ബാങ്ക് പാസ്സ് ബുക്ക്
  • ഇ പി എഫ് പാസ്ബുക്ക്/അനുബന്ധ രേഖ (ബാധകമെങ്കിൽ)

3. ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെൻഷൻ സ്കീം (IGNDPS)

ഗുരുതര വൈകല്യമുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വ്യക്തികൾക്ക് പ്രതിമാസ സാമ്പത്തിക സഹായം നൽകുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതി.

ആനുകൂല്യം: ₹2000 / പ്രതിമാസം

അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ

  • കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
  • അഗതിയായിരിക്കണം.
  • പ്രായപരിധിയില്ല.
  • അവശത തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് / സാമൂഹ്യ സുരക്ഷാ മിഷൻ ഐഡി കാർഡ് ഉണ്ടായിരിക്കണം.
  • മറ്റേതെങ്കിലും സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കുന്നവർക്കും/അപേക്ഷിച്ചവർക്കും അപേക്ഷിക്കാം (പരമാവധി 2 പെൻഷൻ).
  • സർവ്വീസ് പെൻഷണർ, ആദായനികുതി ദായകർ, യാചകർ, അഗതിമന്ദിര അന്തേവാസികൾ എന്നിവർ അർഹരല്ല.
  • രണ്ടേക്കറിൽ കൂടുതൽ വസ്തു ഉണ്ടാകരുത് (പട്ടിക വർഗ്ഗ വിഭാഗത്തിന് ബാധകമല്ല).
  • 1000 cc-യിൽ കൂടുതൽ കപ്പാസിറ്റിയുള്ള 4 ചക്ര വാഹനങ്ങൾ ഉള്ളവരാകരുത് (അംബസഡർ കാർ ഒഴികെ).
  • 2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള ഫ്ലോറിംഗ് നടത്തിയ കോൺക്രീറ്റ് വീടുള്ളവരാകരുത്.

സമർപ്പിക്കേണ്ട രേഖകൾ

  • ഭിന്നശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് / മെഡിക്കൽ സർട്ടിഫിക്കറ്റ്
  • സ്ഥിര താമസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • വരുമാന സർട്ടിഫിക്കറ്റ്
  • പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • ആധാർ, ഇലക്ട്രൽ, റേഷൻ കാർഡ്
  • ബാങ്ക് പാസ്സ് ബുക്ക്, ഇ പി എഫ് പാസ്ബുക്ക് (ബാധകമെങ്കിൽ)

4. 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ

വിവാഹിതരാകാതെ ജീവിതം നയിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകാനായി കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതി.

ആനുകൂല്യം: ₹2000 / പ്രതിമാസം

അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ

  • കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
  • 50 വയസ്സ് പൂർത്തിയായിരിക്കണം (50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ അമ്മമാർക്കും അപേക്ഷിക്കാം).
  • അവിവാഹിതയായിരിക്കണം, മറ്റാരുടെയും സംരക്ഷണത്തിലാകരുത്.
  • കേരളത്തിൽ സ്ഥിരതാമസക്കാരിയായിരിക്കണം.
  • മറ്റു സാമൂഹ്യക്ഷേമ പെൻഷനുകൾക്ക് അപേക്ഷിച്ചവർ അർഹരല്ല (വികലാംഗർ ഒഴികെ; പരമാവധി 2 പെൻഷൻ).
  • സർവ്വീസ് പെൻഷണർ, ആദായനികുതി ദായകർ, യാചകർ, അഗതിമന്ദിര അന്തേവാസികൾ എന്നിവർ അർഹരല്ല.
  • രണ്ടേക്കറിൽ കൂടുതൽ വസ്തു ഉണ്ടാകരുത് (പട്ടിക വർഗ്ഗ വിഭാഗത്തിന് ബാധകമല്ല).
  • 1000 cc-യിൽ കൂടുതൽ കപ്പാസിറ്റിയുള്ള 4 ചക്ര വാഹനങ്ങൾ ഉള്ളവരാകരുത് (അംബസഡർ കാർ ഒഴികെ).
  • 2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള ഫ്ലോറിംഗ് നടത്തിയ കോൺക്രീറ്റ് വീടുള്ളവരാകരുത്.

സമർപ്പിക്കേണ്ട രേഖകൾ

  • വിവാഹിതയല്ല എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • വരുമാന സർട്ടിഫിക്കറ്റ്
  • പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • ആധാർ, ഇലക്ട്രൽ, റേഷൻ കാർഡ്
  • ബാങ്ക് പാസ്സ് ബുക്ക്, ഇ പി എഫ് പാസ്ബുക്ക് (ബാധകമെങ്കിൽ)

5. ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെൻഷൻ സ്കീം (IGNWPS)

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകൾക്ക് പ്രതിമാസ സാമ്പത്തിക സഹായം നൽകുന്നതിനായി കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം (NSAP) മുഖേന നടപ്പാക്കുന്ന പദ്ധതി.

ആനുകൂല്യം: ₹2000 / പ്രതിമാസം

അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ

  • കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
  • അഗതിയായിരിക്കണം, മറ്റാരുടെയും സംരക്ഷണത്തിലാകരുത്.
  • കേരളത്തിൽ കുറഞ്ഞത് 2 വർഷമെങ്കിലും സ്ഥിരതാമസം ഉണ്ടായിരിക്കണം.
  • സർവ്വീസ് പെൻഷണർ, ആദായനികുതി ദായകർ, യാചകർ, അഗതിമന്ദിര അന്തേവാസികൾ എന്നിവർ അർഹരല്ല.
  • മറ്റു സാമൂഹ്യക്ഷേമ പെൻഷനുകൾ ലഭിക്കുന്നവർ അർഹരല്ല (വികലാംഗർ ഒഴികെ; പരമാവധി 2 പെൻഷൻ).
  • രണ്ടേക്കറിൽ കൂടുതൽ വസ്തു ഉണ്ടാകരുത് (പട്ടിക വർഗ്ഗ വിഭാഗത്തിന് ബാധകമല്ല).
  • 1000 cc-യിൽ കൂടുതൽ കപ്പാസിറ്റിയുള്ള 4 ചക്ര വാഹനങ്ങൾ ഉള്ളവരാകരുത് (അംബസഡർ കാർ ഒഴികെ).
  • 2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള ഫ്ലോറിംഗ് നടത്തിയ കോൺക്രീറ്റ് വീടുള്ളവരാകരുത്.

സമർപ്പിക്കേണ്ട രേഖകൾ

  • ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് / കാണാതായി 7 വർഷം കഴിഞ്ഞ/ഉപേക്ഷിച്ച് പോയി എന്ന സർട്ടിഫിക്കറ്റ്
  • പുനർവിവാഹിതയല്ല എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം
  • സ്ഥിരതാമസ സർട്ടിഫിക്കറ്റ് (കുറഞ്ഞത് 2 വർഷം)
  • വരുമാന സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • ആധാർ, ഇലക്ട്രൽ, റേഷൻ കാർഡ് കോപ്പികൾ
  • ബാങ്ക് പാസ്സ് ബുക്ക്, ഇ പി എഫ് പാസ്ബുക്ക് (ബാധകമെങ്കിൽ)

  • ഗുണഭോക്താക്കളുടെ പട്ടിക - കര്‍ഷക തൊഴിലാളി പെന്‍ഷന്‍
  • ഗുണഭോക്താക്കളുടെ പട്ടിക - ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍
  • ഗുണഭോക്താക്കളുടെ പട്ടിക - ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍
  • ഗുണഭോക്താക്കളുടെ പട്ടിക - 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍
  • ഗുണഭോക്താക്കളുടെ പട്ടിക - ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്‍ഷന്‍