ജന സംഖ്യാപരമായ വിവരങ്ങള്‍
കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ കൊട്ടിയൂരിന്റെ ചരിത്രം മലബാർ കുടിയേറ്റത്തിന്റേതുകൂടിയാണ്.ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ തുടങ്ങിയ പറിച്ചു നടലിന് കയ്പ്പും മധുരവും ഇടകലർന്ന സ്വാദായിരുന്നുവെന്ന് കൊട്ടിയൂരിന്റെ പഴമനസ്സ് ഓർത്തെടുക്കുന്നു. മലമ്പാമ്പിനോടും മലമ്പനിയോടും പോരടിച്ചു കെട്ടിപ്പൊക്കിയ സാമ്രാജ്യം കുടിയേറ്റത്തിന്റെ ഓർമ്മകൾ പേറുന്ന ഒരു തലമുറ പോയകാലത്തെ അഭിമാനം കലർന്ന ഗർവ്വോടെത്തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഒരുപക്ഷേ ഈയൊരു ബോധം പരിണാമദശയിൽ പുതുതലമുറക്കുകൂടി പകർന്നു കൊടുത്തിട്ടുള്ളതിനാലാവണം ശോഭനമായ ഭാവികാംക്ഷിച്ച് ഇന്നും കുടിയേറ്റത്തിന്റെ അനന്ത സാധ്യതകളെ തേടുന്നതെന്ന് തോന്നുന്നു. കൊട്ടിയൂർ പഞ്ചായത്തിലെ വാർഡ് തലത്തിലുള്ള ജനസംഖ്യ വിവരങ്ങൾ വിശദമായി പരിശോധിക്കാം.
പഞ്ചായത്തിൽ മൊത്തം 16505 തദ്ദേശവാസികൾ കുഞ്ഞുകുട്ടിപരാധീനതകളോടെ പാർത്തുവരുന്നു. മേല്പറഞ്ഞ ജനസംഖ്യയിൽ 8280 ആൺകുട്ടികളും പുരുഷന്മാരും, 8225 പേർ സ്ത്രീകളുമാണ് .ആയിരം പുരുഷൻമ്മാർക്ക് 993 സ്ത്രീകൾ എന്നനിലയിലാണ് സ്ത്രീപുരുഷ അനുപാതം.
മേൽ സൂചിപ്പിച്ച ജനസംഖ്യ വിവരങ്ങൾ മൊത്തം കൊട്ടിയൂർ നിവാസികളുടേതാണ്. ജോലിയാവശ്യാർത്ഥമോ പഠനസൗകര്യാർത്ഥമോ ജില്ല, സംസ്ഥാന രാജ്യാതിർത്തികൾ കടന്നുപോയവരെകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്
വാർഡ് 1: പൊയ്യമല
കൊട്ടിയൂർ പഞ്ചായത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള വാർഡാണ് ഒന്നാം വാർഡായ പൊയ്യമല. 1740 പേര്‍ ഇവിടുത്തെ സ്ഥിരതാമസക്കാരാണ്. ഒന്നാംവാർഡിൽ ആകെ മൊത്തം 871 പുരുഷൻമാരും 869 സ്ത്രീകളുമാണുള്ളത് 6 വയസിനിടയിലുള്ള ആൺകുട്ടികളുടെ എണ്ണം 63 ഉം പെൺകുട്ടികൾ 60ഉം ആണ് . 6-12 നും ഇടയിൽ 58 ആൺകുട്ടികളും പെൺകുട്ടികളുമുണ്ട്. 12- 18 നും ഇടയിൽ യഥാക്രമം 64, 68 ആണ് ആൺ പെൺ ജനസംഖ്യ. വാർഡിലെ യവ്വനയുക്തരായ ചെറുപ്പക്കാരിൽ 156 പേർ പുരുഷൻമാരും 162 പേർ സ്ത്രീകളുമാണ്. 30-45 നും ഇടയിൽ 199 പുരുഷൻമാരും 166 സ്ത്രീകളുമുണ്ട്. പൊയ്യമലയിൽ 45 വയസ്സ് പിന്നിട്ട 197 പുരുഷന്‍ മാരും 207 സ്ത്രീകളും അധിവസിക്കുന്നു .അറുപത് പിന്നിട്ട പുരുഷൻമാർ 134 ഉം സ്ത്രീകൾ 148 ഉം ആണെന്നാണ് കണക്ക്. സമസ്ത മേഖലയിലും പൊയ്യമല വാർഡ് മുന്നിൽത്തന്നെയാണ്. 6 വയസ്സിന് താഴെയുള്ള ശിശുക്കൾ തുടങ്ങി 60 വയസ്സസിനു മുകളിലുള്ള വയോജനങ്ങളിൽ വരെയെത്തിനിൽക്കുന്ന ജനവിഭാഗങ്ങളിൽ ഒന്നാം വാർഡ് ഒന്നാം സ്ഥാനത്തുതന്നെയാണ്.
വാർഡ് 2: പാലുകാച്ചി
സഞ്ചാരവും ട്രെക്കിങ്ങുമൊക്കെ ഇഷ്ടപ്പെടുന്നവരുടെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നായ പാലുകാച്ചിമല സ്ഥിതിചെയ്യുന്നത് രണ്ടാം വാർഡിലാണ്. ജില്ലയിലെ ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഇവിടുത്തെ സായാഹ്‌ന കാഴ്ചകൾ ആസ്വദിക്കാൻ പാലുകാച്ചി മലയുടെ നെറുകയിൽ കയറിയെത്താറുണ്ട്. ശിവപാർവതിമാരെയും കൊട്ടിയൂരമ്പലത്തെയും ചുറ്റിപ്പറ്റിയുള്ള ഐതീഹ്യങ്ങളും മിത്തുകളുമൊക്കെ 'പാലുകാച്ചി 'എന്ന പേരിന്റെ പിന്നിലുണ്ടെന്നാണ് ജാതിമതബേധമന്യേയുള്ള നാട്ടുഭാഷ്യം..
രണ്ടാം വാർഡിൽ ആകെമൊത്തം 1548 താമസക്കാരിൽ 776 സ്ത്രീകളും 772 പുരുഷൻമാരും 1005/1000 അനുപാതത്തിലാണ്. അറുപത് വയസ്സ് കവിഞ്ഞ സ്ത്രീകളുടെ എണ്ണം 45 ഉം ആണുങ്ങൾ 115 ഉം ആണ്. 45 -60 നുമിടയിൽ യഥാക്രമം 182, 176 സ്ത്രീ പുരുഷന്മാരുണ്ട്. 30 നും 45 നുമിടയിൽ 141 പുരുഷൻമാർ ഉള്ളപ്പോൾ 139 സ്ത്രീകൾ മാത്രമാണ് രണ്ടാം വാർഡിലുള്ളുത് . യൗവന യുക്തരായ ചെറുപ്പക്കാരുടെ പട്ടികയിൽ (18-30) 162 പുരുഷൻമാരും 146 സ്ത്രീകളുമുണ്ട്. പന്ത്രണ്ടും പതിനെട്ടും വയസിനിടയിലുള്ള 55 സ്ത്രീകളെ അപേക്ഷിച്ചു പുരുഷൻമാർ 10 പേർ അധികമാണ്. അവരുടെ എണ്ണം 65 ആണ്. 6- 12 നുമിടയിലും 10 ന്റെ വ്യത്യാസം കാണുന്നുണ്ട്. ഇവിടെ പക്ഷെ പെൺകുട്ടികളുടെ എണ്ണമാണ് കൂടുതൽ. 57 പേർ ആൺകുട്ടികളും 67 പേര്‍ സ്ത്രീപക്ഷത്തുമാണ്. ശിശുക്കളിൽ 56 പേർ ആൺകുഞ്ഞുങ്ങളും 42 പേർ പെണ്‍കുട്ടികളുമാണ്..
വാർഡ് 3: ഒറ്റപ്ലാവ്
ഒറ്റപ്ലാവ് വാർഡിലെ മൊത്തം ജനസംഖ്യയിൽ 544 പേർ സ്ത്രീകളും 508 പേർ പുരുഷൻമ്മാരുമാണ്. ഇതിൽ 6 വയസിന് താഴെയുള്ളതായി 43 പെൺകുട്ടികളും 27 ആൺകുട്ടികളുമുണ്ട്. 90 പുരുഷൻമാരും 113 സ്ത്രീകളും വയോജനങ്ങളുടെ പട്ടികയിലാണ് 6-12 വയസ്സ് വരയുള്ള പട്ടികയിൽ 28 ആൺകുട്ടികളും 25 പെൺകുട്ടികളും, 12 മുതൽ 18 വരെയുള്ള വിദ്യാർത്ഥികളിൽ ഗണ്യമായ വ്യത്യാസമില്ലാതെ യഥാക്രമം 44,45 എന്നനിലയിലാണ് സ്ത്രീപുരുഷ ബലം. പതിനെട്ടിനും മുപ്പത്തിനുമിടയിൽ മൂന്നാംവാർഡിൽ 97 പേര്‍ പുരുഷൻമാരും 86 പേര്‍ സ്ത്രീകളുമാണ്. മുപ്പതുവയസ്സിനു മുകളിലുള്ളവരിൽ നേരിയമുൻതൂക്കം സ്ത്രീകളിൽ കാണുന്നുണ്ട്. 101 സ്ത്രീപക്ഷത്താണെങ്കിൽ പുരുഷൻമ്മാർ 97 ആണ്. ഇനി ബാക്കിയുള്ളവരിൽ (45-60) 125 പേർ സ്ത്രീകളും 121 പേർ പുരുഷൻമ്മാരുമാണ് . കൊട്ടിയൂർ പഞ്ചായത്തിൽ സ്ത്രീപുരുഷ അനുപാതത്തിൽ ഏറ്റവും മുന്നിൽ ഒറ്റപ്ലാവ് വാർഡാണ്.1071/1000 എന്നനിലയിലാണ് ഇവിടുത്തെ സ്ത്രീ പുരുഷ അനുപാതം.
വാർഡ് 4: പന്നിയാമല
പന്നിയാമലയിൽ സ്ത്രീപുരുഷ അനുപാതം മെച്ചപ്പെട്ടതാണ്. 1000 പുരുഷന്മാർക്ക് 1061 സ്ത്രീകൾ എന്ന നിലയിലാണ് അനുപാതം. പഞ്ചായത്തിൽ സ്ത്രീപുരുഷ അനുപാതം മികച്ച നിലയിലുള്ള ഒരു വാർഡാണ് പന്നിയാമല. ആകെമൊത്തം ജനസംഖ്യ 1317 ആണ്. ഇതിൽ 678 പേരും സ്ത്രീകളാണ്. വയോജനങ്ങളുടെ പട്ടിക പരിശോധിച്ചാൽ 138 പേർ സ്ത്രീകളായപ്പോൾ 109 പുരുഷൻമാർ മാത്രമേ വാർഡിലുള്ളു.45നും 60നും ഇടയിൽ യഥാക്രമം 151, 141 സ്ത്രീപുരുഷൻമാരാണുള്ളത്. 136 സ്ത്രികളും 130 പുരുഷപ്രജകളുമാണ് 30 വയസ്സിനും 45 വയസിനുമിടയിലുള്ള ജനങ്ങൾ. ഏതാണ്ടിതേ രീതിയിലാണ് വാർഡിലെ യുവരക്തങ്ങളുടെ കണക്കും. 130 യുവതികളോടൊപ്പം 125 യുവാക്കളും നാലാം വാർഡിൽ 18 വയസ്സിനും 30 വയസ്സിനിടയിലുണ്ട്. ഇനി വിദ്യാർഥികളിലേക്ക് കടന്നാൽ 12-നും 18 നും ഇടയിൽ 41 വിദ്ധാർത്ഥിനികളും 38 വിദ്യാർത്ഥികളുമുണ്ട്. 6-12 നുമിടയിൽ ആൺകുട്ടികൾക്ക് പെൺകുട്ടികൾക്ക് മേൽ നേരിയ മുൻതൂക്കമുണ്ട്. 44 പെൺകുട്ടികൾ പന്നിയാമലയിൽ ഉള്ളപ്പോൾ അവിടെയുള്ള ആൺകുട്ടികളുടെ എണ്ണം 54 ആണ്. ശിശുക്കളുടെ കാര്യത്തിൽ 38 പെൺകുഞ്ഞുങ്ങളും 42 ആൺ കുഞ്ഞുങ്ങളുമാണ് വാർഡിലുള്ളത്.
വാർഡ് 5: പാൽച്ചുരം
കൊട്ടിയൂർ പഞ്ചായത്തിൽ ഏറ്റവും കിഴക്ക് വായനാടുമായി അതിർത്തി പങ്കിടുന്ന വാർഡാണ് പാൽചുരം. കണ്ണൂരിന്റെ മലയോരമേഖലയെ വായനാടുമായി ബന്ധിപ്പിക്കുന്ന പാൽചുരം ചുരംപാത ഈ വാർഡിലാണ്. ഇതിഹാസങ്ങളിൽ പരാമർശിക്കുന്ന നാടാണ് കൊട്ടിയൂർ എന്നാണ് ഐതീഹ്യം. ഐതീഹ്യവുമായി ബന്ധപെട്ടുകിടക്കുന്ന മിത്തുകകൾക്ക് വാർഡിൻ്റെ നാമവുമായി ബന്ധങ്ങളുണ്ടെന്നാണ് പഴമൊഴി. വാർഡിലെ അകെ മൊത്തം ജനസംഖ്യ 1235 ആണ്.അതിൽ 628 പുരുഷൻമാരും 607 സ്ത്രീകളുമാണുള്ളത്. വാർഡിലെ ജനസംഖ്യ പരിശോധിക്കുമ്പോൾ സ്ത്രീകൾ പുരുഷൻമാരേക്കാൾ ഉയർന്നു നിൽക്കുന്നത് വയോജനങ്ങളിൽ മാത്രമാണ്. 81 പുരുഷൻമ്മാരും 106 സ്ത്രീകളും വാർഡിലുണ്ട്. 30 നും 45 നും ഇടയിൽ പ്രായമുള്ള ജനവിഭാഗം ഏറക്കുറെ തുല്യത പാലിക്കുന്നുണ്ട് (129 സ്ത്രീകളും 128 പുരുഷൻമാരും ) എന്നതൊഴിച്ചാൽ വാർഡിലുടനീളം ഏതു പ്രായത്തിൽപെട്ടവരിലും പുരുഷൻമാർക്ക് മേൽക്കൈയുണ്ടെന്നു കാണാം. 45 നും 60 തീനും 238 പരിധിയിൽ പെട്ടവർക്കിടയിൽ 126 പുരുഷൻമാരും 116 സ്ത്രീകളുമാണുള്ളത്. യുവതിയുവാക്കൾ യഥാക്രമം 116, 122 എന്നനിലയിലാണ്. പന്ത്രണ്ട് വയസിൽ മുകളിലും പതിനെട്ട് വയസ്സിൽ കീഴ്കോട്ടുമുള്ളവരായ വിദ്യാർത്ഥികൾ എന്ന് നാം വിളിച്ചുവരുന്ന ശുഭപ്രതീക്ഷയുടെ വക്താക്കളിൽ 62 പേർ പുരുഷവർഗ്ഗത്തിലും 55 സ്ത്രീപക്ഷത്തുമാണുള്ളത്. ശിശുക്കളുടെ പട്ടികയിൽ ഇടംപിടിച്ച 50 പേർ ആൺകുട്ടികളും 37 പേർ പെണ്‍കുട്ടികളുമാണ്.
വാർഡ് :6 അമ്പായത്തോട്
കൊട്ടിയൂർ പഞ്ചായത്തിലെ 6 ആം വാർഡായ അമ്പായത്തോട്ടിൽ സ്‌ഥിര താമാസമാക്കിയവരിൽ 655 പുരുഷൻമാരും 619 സ്ത്രീകളുമാണ്. വാർഡിൽ സ്ത്രീപുരുഷ അനുപാതം മൊത്തം പഞ്ചായത്ത് ശരാശരിയേക്കാൾ താഴെയാണ്. ആയിരം പുരുഷൻമാർക്ക് 945 സ്ത്രീകൾ എന്നകണക്കിലാണ് വാർഡിന്റെ സ്ഥിതി. വാർഡിൽ 45 നും 60 തിനും ഇടയിലുള്ളവരാണ് ഏറ്റവും അധികമെന്നു കാണാം. 154 പുരുഷൻമാരും 158 സ്ത്രീകളുമാണ് ഈ വിഭാഗത്തിലുമുള്ളത്. 30- 45 ഇടയിൽ 119 പുരുഷൻമാരുള്ളപ്പോൾ അതേയളവിൽ യവ്വനയുക്തരായ സ്ത്രീകളും 119 പേരുണ്ട്. 30-18 ഇടയിൽ 100 സ്ത്രീകളുള്ളപ്പോൾ 30-45 നുമിടയിൽ തുലോം തുച്ഛമെങ്കിലും സ്ത്രീകൾ എണ്ണത്തിൽ കൂടുതലുണ്ട് (122). വിദ്യാർത്ഥികളെന്നു പൊതുവെ തരംതിരിക്കുന്ന രണ്ട് പ്രായ ഗ്രൂപ്പിലാണ് സ്ത്രീകൾക്ക് പ്രകടമായ കുറവുള്ളത്. അതായത് 12 മുതൽ 18 വയസുവരെയുള്ളവരിൽ 69 ആൺകുട്ടികളും 57 പെൺകൂട്ടികളുമാണുള്ളത്. 6- 12 വയസ്സുവരെയുള്ള കുട്ടികളിൽ സ്ത്രീകളെ അപേക്ഷിച്ചു 22 ആൺകുട്ടികൾ അധികമായുണ്ടെന്നു കാണാം. പ്രസ്‌തുത പ്രായപരിധിയിൽ 28 കുട്ടികൾ സ്ത്രീ പക്ഷത്തും 50 കുട്ടികൾ പുരുഷപക്ഷത്തുമാണ്. അറുപത് വയസിൽ കൂടുതലുള്ള വയോജനങ്ങളിൽ 123 പേർ സ്ത്രീകളാണ്. ഈ വിഭാഗത്തിൽ പുരുഷകേസരികൾ 117 പേർ മാത്രമാണുള്ളത്.
വാർഡ് 7: കണ്ടപ്പുനം
കണ്ടപ്പുനത്ത് അകെ മൊത്തം 1096 നിവാസികൾ സ്ഥിരതാമസമാക്കിയിരിക്കുന്നു. ഇതിൽ 553 പേർ സ്ത്രീകളാണ്. 1018 എന്ന മികച്ച സ്ത്രീപുരുഷ അനുപാതം വാർഡിനുണ്ട്. വാർഡിൽ 82 പേര് ആറുവയസ്സിന് താഴെയുള്ളതായിട്ടുണ്ട്. 42 പേർ ആൺകുട്ടികളും 40 പേർ പെൺകുട്ടികളുമാണ്. 6 നും 12 നും ഇടയിലിലുള്ളവരിൽ 48 ആൺകുട്ടികളും 52 പെൺകുട്ടികളുമാണ്. 12-18 നുമിടയിൽ മുപ്പത്തെട്ടുപേർ സ്ത്രീപക്ഷത്തും 47 പേർ ആൺകുട്ടികളുമാണ്. യുവാക്കളിൽ 90 പേർ പുരുഷൻമാരും 100 പേർ സ്ത്രീകളുമാണ്. 30 നും 45 നും ഇടയിലുള്ള കണ്ടപ്പുനക്കാരിൽ നേരിയ ഒരു മുൻഗണന സ്ത്രീകൾക്കുണ്ട്. 114 പേർ സ്ത്രീകളായപ്പോൾ 110 പേർ പുരുഷഗണത്തിൽ പെട്ടവരാണ്. 107 പുരുഷൻമ്മാരും 115 സ്ത്രീകളും മധ്യവയസ്കകരാണ്. ബാക്കിവരുന്ന 60 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. യഥാക്രമം 94 സ്തീകളും 99 പുരുഷന്‍മാരും എന്ന നിലയിലാണ് അവരുടെ ജനസംഖ്യ.
വാർഡ് :8 മന്ദംചേരി
മന്ദംചേരിയിലെ സ്ത്രീപുരുഷ അനുപാതം പരിശോധിക്കുകയാണെങ്കിൽ പഞ്ചായത്തിന്റെ അകെ ശരാശരിയിലും താഴെയാണ്. 1000/955 എന്നകണക്കിനാണ് അനുപാതം. വാർഡിൽ യുവജനങ്ങളുടെ ജനസംഖ്യയിൽ പുരുഷൻമാരെ അപേക്ഷിച്ചു സ്ത്രീകളുടെ എണ്ണത്തിൽ പ്രകടമായ കൂറവുണ്ടെന്ന് കാണാം. 117 പേർ യുവാക്കളുടെ പട്ടികയിൽപ്പെട്ടപ്പോൾ സ്ത്രീകളുടെ അംഗബലം 39 പേർ കുറവായിരുന്നു. വാർഡിൽ 18-30 നും ഇടയിലുള്ള സ്ത്രീകൾ 78 പേർ മാത്രമാണുള്ളത് 8 ആം വാർഡിൽ 6 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾ 42 പേരും ആൺകുട്ടികൾ 39 പേരുമാണ്. 12 നും 18 ഉം ഇടയിൽ വല്യകാര്യമായ വ്യത്യാസമില്ല. നാല്പത്തിമൂന്നുപേർ സ്ത്രീപക്ഷത്തായപ്പോൾ നാല്പത്തിയാറുപേർ മാത്രമാണ് പുരുഷൻമ്മാരായിട്ടുള്ളു. മുപ്പതുമുതൽ നാല്പത്തഞ്ചു വയസ്സുവരെയുള്ള സ്ത്രീകളെ സംബന്ധിച്ചെടുത്തോളം എണ്ണത്തിൽ പുരുഷൻമാരേക്കാൾ മുൻപന്തിയിലാണ് ശേഷമുള്ള വയസ്സുകാരിൽ അതായത് മധ്യവയസിലേക്ക് പ്രവേശിച്ചവരുടെ കാര്യത്തിലായാലും വാർധ്യക്യത്തിലേക്ക് കാലൂന്നിയവരും സ്ത്രീകളും പുരുഷമ്മാരും തമ്മിലുള്ള എണ്ണ വ്യത്യാസത്തിന് കാര്യമായ വ്യതിചലനങ്ങളില്ല 45 നും 60 നും ഇടയിൽ മൊത്തം 160 പേർ മന്ദംചേരിയിൽ താമസമുള്ളതിൽ 128 പുരുഷൻമാരും 132 സ്ത്രീകളുമാണ്. 60 വയസ്സിന് മുകളിൽ 102 സ്ത്രീകളും 93 പുരുഷൻമ്മാരുമാണ് മന്ദംചേരിയിലുള്ളത്.
വാർഡ് 9: കൊട്ടിയൂർ
ദക്ഷയാഗഭൂമിയാണ് കൊട്ടിയൂരെന്നാണ് വിശ്വാസം. മൂർത്തികൾ മുവരും 'കൂടിയ ഊര് കൊട്ടിയൂരായി മാറിയതാണത്രേ. ഐതീഹ്യങ്ങൾക്കപ്പുറം ഐതിഹാസികമായ സമരങ്ങൾക്ക് സാക്ഷിയായ ചരിത്രവും കൊട്ടിയൂരിൻ്റെ മണ്ണിനുണ്ട്. 1960 കളിൽ തങ്ങളുടെ സ്ഥലത്തുനിന്ന് കൂടിയിറക്കപെടുന്നതിനെതിരെ കർഷകർ ചെയ്ത സമരം ചരിത്രത്തിൽ കൊട്ടിയൂർ കുടിയിറക്ക് സമരം എന്നപേരിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ 9 ആം വാർഡിൽ 1013 സ്ത്രീപുരുഷാനുപാതത്തോട് കൂടി 950 പേരാണ് സ്ഥിരതാമസക്കാർ. 472 പുരുഷൻമ്മാരും 478 സ്ത്രീകളുമടങ്ങുന്നതാണ് മൊത്തം ജനസംഖ്യ. 60 വയസ്സിന് മുകളിലുള്ളവരിലാണ് ഈ വാർഡിൽ സ്ത്രീകളുടെ എണ്ണം പുരുഷൻ മാരെക്കാൾ ഗണ്യമായ വർദ്ധനവുള്ളത്. 67 പുരുഷൻ മാരുള്ളയിടത്ത് സ്ത്രീകൾ 87 പേരുണ്ട്. മധ്യവയസ്സു് പിന്നിട്ട ജനങ്ങളിൽ 109 പേർ പുരുഷൻമാരും 105 പേര്‍ സ്ത്രീകളുമാണെന്നാണ് കണക്ക്. 30 വയസ്സിനും 45 വയസ്സിനുമിടയിലുള്ള സ്ത്രീകൾ 95, പുരുഷൻമാരുടെ എണ്ണം 93 ആണ്. 18 വയസ്സുമുതൽ 30 വയസ്സ് വരെയുള്ള ജനസംഖ്യയിൽ പുരുഷൻമ്മാരാണ് കൂടുതൽ 93 പുരുഷൻമാരുള്ളപ്പോൾ 81 സ്ത്രീകളാണ് ഈ വിഭാഗത്തിനുണ്ടായിരുന്നത്. താഴോട്ടുള്ള ശ്രേണിയിൽ 12-18 വയസ്സുവരെയുള്ള കുട്ടികളിൽ 38 പേർ പുരുഷൻമാരും 35 പേർ സ്ത്രീകളുമാണ്. 6 മുതൽ 12 വരെയുള്ള കുട്ടികളിലും പുരുഷ ജനസംഖ്യയിൽ നേരിയ മുൻതൂക്കം കാണാം. പക്ഷേ 6 വയസ്സിന് താഴെയുള്ള കുട്ടികളിൽ ബാലൻമാരെ അപേക്ഷിച്ചു ബാലികമാർക്കാണ് കൂടുതൽ അംഗബലം. പെൺകുട്ടികൾ 36 ഉള്ളപ്പോൾ ആൺകുട്ടികൾ 29 പേർ മാത്രമാണുള്ളത് .
വാർഡ് 10 : നീണ്ടുനോക്കി
കൊട്ടിയൂർ പഞ്ചായത്തിലെ പ്രധാനമായ അങ്ങാടി ഉൾപ്പെടുന്ന വാർഡാണ് നീണ്ടുനോക്കി. ശിവപാർവതിയുമായി ബന്ധപ്പെട്ടുകിടക്കുന്ന ഐതീഹ്യങ്ങൾ തന്നാണ് നീണ്ടുനോക്കി ' എന്ന പേരിന് കാരണമായത്.
പത്താം വാർഡായ നീണ്ടുനോക്കിയിൽ മൊത്തം 1077 പേരാണ് അധിവസിക്കുന്നത്. ഇതിൽ 529 പുരുഷൻമാരും 548 സ്ത്രീകളുമുണ്ട് മികച്ച സ്ത്രീപുരുഷ അനുപാതത്തിലാണ് പഞ്ചായത്തിന്റെ നിലവിലെ പ്രയാണമെന്നു കണക്കുകൾ ചൂണ്ടികാണിക്കുന്നു. ആയിരം സ്ത്രീകൾക്ക് അനുപാതമായി 1036 പുരുഷൻമാർ എന്നനിലയിലാണ് വാർഡിലെ അനുപാതകണക്കുകൾ. ആറ് വയസ്സുവരെയുള്ള കുട്ടികളുടെ കണക്കു നോക്കിയാൽ 24 ആൺകുട്ടികളും 28 പെൺകുട്ടികളുമുണ്ട് വിദ്യാർത്ഥികളുടെ കാര്യമെടുത്താൽ 6-18 തോന്നുന്നത്. ഇതിൽത്തന്നെ ആറിനും പന്ത്രണ്ടിനുമിടയിലുള്ള സ്ത്രീപുരുഷ അനുപാതം 1:1 ലാണ്. 31 ആൺകുട്ടികളും അത്രതന്നെ വയസുവരെ പരിഗണിക്കാവുന്ന പെൺകുട്ടികളും ഈ പ്രായപരിധിയിലുള്ള പട്ടികയിൽ പെട്ടിട്ടുണ്ട്. യാദൃശ്ചികമെന്നോണം തൊട്ടടുത്ത പ്രായ ഗ്രൂപ്പിലും തൽസ്ഥിതി തുടരുന്നതായി കാണാം . 12 ന്റെയും പതിനെട്ടിന്റെയും ഇടയിൽ 41 പേർ സ്ത്രീകളാണ്. പുതുതലമുറയിൽ 107 പേർ പുരുഷൻമാരും 102 പേർ സ്ത്രീകളുമാണ്. 45 -60 നുമിടയിലുള്ള ജനസംഖ്യയിൽ 148 സ്ത്രീകളും 135 പുരുഷന്‍ മാരുമാണുള്ളത് .വയോജനങ്ങളിൽ 1046 പേര്‍ സ്ത്രീകളും 93 പേര്‍ പുരുഷൻ മാരുരുമാണ് .
വാർഡ് 11 : തലക്കാണി
പഞ്ചായത്തിൻ്റെ അകെ ശരാശരി സ്ത്രീപുരുഷ അനുപാതവും തലക്കാണിയുടെ അനുപാതവും 993 ആണ്.ആകെമൊത്തം 1120 ആളുകളിൽ 562 പുരുഷൻമാരാണ്. അറുപതു വയസ്സിന് മുകളിലായി വാർഡിൽ 100 പുരുഷൻമാരും 111 സ്ത്രീകളുമുണ്ട്. മധ്യവയസ്സ് പിന്നിട്ട 140 പുരുഷന്മാരും 131 സ്ത്രീകളും വാർഡിലുണ്ട്. 30 - 45 നും ഇടയിൽ ഏതാണ്ട് തുല്യമാണ് സ്ത്രീപുരുഷ ജനസംഖ്യ, യഥാക്രമം 99,100 എന്നതാണ്. 18 നും 30 നും ഇടയിലുള്ള യുവജനങ്ങളുടെ എണ്ണം സ്ത്രീകളിൽ 94 ഉം പുരുഷന്മാരിൽ 112 ഉം ആണ് .12 മുതൽ 18 വരെയുള്ളവർക്കും 6 വയസിൽ താഴെയുള്ള ശിശുക്കൾക്കിടയിലും സ്ത്രീപുരുഷ ജനസംഖ്യയുടെ വ്യത്യാസം താരതമ്യേന ഇല്ലായെന്ന് പറയാം . എന്നാലും 6 12 വരെയുള്ള കുട്ടികളിൽ 29 പേർ ആൺകുട്ടികളും 42 പേർ പെൺകുട്ടികളുമാണ്
വാർഡ് 12: വെങ്ങലോടി
വെങ്ങലോടി വാർഡിൽ അകെ ജനസംഖ്യ 926 പേരാണ്. അതിൽ 470 ആളുകൾ പുരുഷൻമാരും 456 ആളുകൾ സ്ത്രീപക്ഷത്തുമാണ്. പന്ത്രണ്ടാം വാർഡിൽ 43 കുട്ടികൾ മാത്രമാണ് 6 വയസിൽ താഴെയുള്ളവരായിട്ടുള്ളൂ. അതിൽ 22 പെൺകുഞ്ഞുങ്ങളും 21 ആൺ കുഞ്ഞുങ്ങളുമാണ്. വയോജനങ്ങളുടെ കാര്യത്തിൽ ഇവിടെ 88 പേരോളം സ്ത്രീകളാണ്. പുരുഷൻമ്മാരുടെ എണ്ണമാകട്ടെ 80 മാണ് . 6 നും 12 നും ഇടയില്‍ 49 കുട്ടികളാണ് വാർഡിലുള്ളത് ഇതിൽ 29 പേരും ആൺകുട്ടികളാണ്. എന്നാൽ കുറച്ചുക്കൂടി മുതിർന്ന കുട്ടികളിൽ പെൺകുട്ടികൾക്കാണ് ഭൂരിപക്ഷം. 12- 18 ഇടയിലുള്ള പെൺകുട്ടികൾ 39 പേരും ആണ്‍ കുട്ടികൾ 30 പേരുമാണ്. യുവാക്കൾക്കിടയിൽ പുരുഷൻമാർക്ക് കൂടുതൽ അംഗസംഖ്യയുണ്ട്. സ്ത്രീകൾ ഇവിടെ 94 പേര് മാത്രമുള്ളപ്പോൾ പുരുഷപ്രതിനിധികൾ 120 തികച്ചുണ്ട്. മുപ്പതു വയസ്സിനു ശേഷമുള്ള യുവജനങ്ങളുടെ കണക്കിൽ 87 പേരും പുരുഷൻ മാരായപ്പോൾ മറുവശത്ത് 79 പേരെയുണ്ടായിരുന്നുള്ളു മധ്യവയസ് പിന്നിട്ടവർക്കിടയിലും സ്ത്രീകളാണ് അംഗബലം കൂടുതൽ. 45 വയസിനു മുകളിലോട്ടുള്ള ജനങ്ങളുടെ കണക്കിൽ 114 സ്ത്രീകളും 103 പുരുഷൻ മാരുമാണുള്ളത്, ജനസംഖ്യ അടിസ്ഥാനത്തിലുള്ള സ്ത്രീപക്ഷ അനുപാതം 970 ആണ്
വാർഡ് 13: ചുങ്കക്കുന്ന്
ഏറ്റവും ജനസംഖ്യ കുറഞ്ഞ കൊട്ടിയൂർ പഞ്ചായത്തിലെ വാർഡാണ് പതിമൂന്നാം വാർഡായ ചുങ്കക്കുന്ന്. സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറവുള്ള വാർഡും ചുങ്കക്കുന്നാണ്. 1000 പുരുഷൻമാർക്ക് 906 സ്ത്രീകൾ എന്നതാണ് അനുപാതം, അകെ ജനസംഖ്യ 789 ൽ 414 പേർ പുരുഷൻമാരും 975 പേർ സ്ത്രീകളുമാണ്. 6 വയസ്സിന് താഴെയുള്ള കുട്ടികളുടെ അകെ എണ്ണം 27 മാത്രമാണ് . ഇത് കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും കുറഞ്ഞ കണക്കാണ്. ഇതിൽ 18 പേർ ആൺകുട്ടികളും 9 പേർ പെൺകുട്ടികളുമാണ്. 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കിടയിൽ തന്നെ 39 പെൺകുട്ടികളും 30 ആൺകുട്ടികളുമാണ്. യുവജനങ്ങൾക്കിടയിൽ ആണുങ്ങൾക്ക് ഗണ്യമായ വളർച്ച കാണുന്നുണ്ട്. 77 പേരാണ് വാർഡിലാകെ യുവാക്കളുടെ പ്രതിനിധിയെങ്കിൽ 55 പേർ മാത്രമാണ് സ്ത്രീകളുടെ ഭാഗത്തുനിന്നുള്ളു. 30 വയസ്സിനും 45 വയസ്സിനുമിടയിൽ 75 പുരുഷൻമാരുണ്ടായിരുന്നപ്പോൾ സ്ത്രീകളുടെ എണ്ണം 66 ആയിരുന്നു. പതിമൂന്നാം വാർഡിൽ 45 നും 60 നും ഇടക്കുള്ള ആളുകളാണ് ഏറ്റവും അധികം. 96 സ്ത്രീകളും 90 പുരുഷൻമാരും നാല്പത്തിയഞ്ചു വയസിൽ മേൽപ്പോട്ടേക്കോ 60 വയസ്സിൽ കീഴ്പോട്ടേക്കോ ഉണ്ടെന്നാണ് കണക്ക് ചുങ്കക്കുന്നിൽ 60 വയസ്സിൽ കൂടുതലുള്ള അകെ 89 സ്ത്രീകളും അത്രതന്നെ പുരുഷൻമാരുമുണ്ട്
വാർഡ് 14: മടത്തുംകടവ്
മടത്തുംകടവ് വാർഡിൽ അകെ ജനസംഖ്യ 1243 ആണ്. അതിൽ 635 പുരുഷൻമാരും 608 സ്ത്രീകളും ഉൾപ്പെടും. വാർഡിലെ വയോജനങ്ങളുടെ ഇടയിൽ 92 പേരോളം പുരുഷൻ മാരാണെങ്കിൽ സ്ത്രീകളുടെ എണ്ണം 102 ആണ് .147 പുരുഷൻമാർ 45 നും 60 ത് വയസ്സിനിടയിൽ വാർഡിലുള്ളപ്പോൾ സ്ത്രീകളുടെ എണ്ണം 126 ആണ് . 30 നും 45 നുമിടയിൽ 143 സ്ത്രീകളും 130 പുരുഷൻമാരുമുണ്ട് .വാർഡിൽ 18 നും 30 നുമിടയിൽ 104 പുരുഷൻമാരും 94 സ്ത്രീകളും ഉണ്ട് . വിദ്യാർത്ഥികളിൽ 12നും 18 നുമിടയില്ല 47 പുരുഷൻമാരും 45 സ്ത്രീകളുമാണുള്ളത് 6-12 വരെയുള്ള കുട്ടികളിൽ 62 പേരും ആൺകുട്ടികളും ബാക്കി 44 പേർ പെൺകുട്ടികളുമാണ് .അവസാനം 6 വയസിനു താഴെയുള്ള കുട്ടികളിൽ 53 പേർ ആൺകുട്ടികളും 54 പേർ പെൺകുട്ടികളുമാണ് .