മെഗാ ശുചീകരണം ജൂലായ് 2-2026
July 2, 2026
മഴക്കാലത്തോടനുബന്ധിച്ചുള്ള പകർച്ചവ്യാധികൾ തടയുന്നതിനും, പൊതുയിടങ്ങൾ മാലിന്യമുക്തമാക്കുന്നതിന്റെയും ഭാഗമായി കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തിൽ 02/07/26 തിയ്യതിയിൽ ശുചീകരണയജ്ഞം സംഘടിപ്പിച്ചു. നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് പരിസരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സിസിലി കണ്ണന്താനം ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ റോയി നമ്പുടാകം അദ്ധ്യക്ഷത വഹിച്ചു. ടൌൺ കേന്ദ്രീകരിച്ചുകൊണ്ട് ഉദ്ഘാടനം നടത്തുകയും പഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലും ശുചീകരണം നടത്തുകയും ചെയ്തു . പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ,പഞ്ചായത്ത് സെക്രട്ടറി,പഞ്ചായത്ത് ജീവനക്കാര്‍ ,ആരോഗ്യവകുപ്പ് ജീവനക്കാര്‍, ആശ വര്‍ക്കര്‍ മാര്‍, ഐ.ജെ.എം ഹൈസ്കുളിലെ എസ്.പി.സി, എന്‍.സി.സി, ജെ.ആര്. സി ,സ്കൗട്ട് & ഗൈഡ് എന്നിവയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ,വ്യാപാരി വ്യവസായി സുഹൃത്തുക്കള്‍, നാട്ടുകാര്‍ തുടങ്ങിയവർ ഈ ക്ലീനിങ് ഡ്രൈവിൽ പങ്കെടുത്തു.