നിർമലം - പുതുയുഗ ശുചിത്വകേരളം
October 9, 2026
കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള ജനകീയ ക്യാമ്പയിന്റെ ഭാഗമായി നിർമലം പുതുയുഗ മാലിന്യ രഹിത ശുചിത്വ കേരളം ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സിസിലി കണ്ണന്താനം നിർവഹിച്ചു..പ്രസ്തുത ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു കൊച്ചുപൂവത്തിൻമൂട്ടിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിനു പാടിയാനിക്കൽ സ്വാഗതം ആശംസിച്ചു. തുടർന്ന് ജനപ്രതിനിധികളായ ഷാജി തെ ങ്ങുമ്പള്ളിൽ ആശംസയും പഞ്ചായത്ത് ഹെഡ്ക്ലാർക്ക് ബിജോയ് വി എസ് പദ്ധതിയും വിശദീകരിച്ചു. തുടർന്ന് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീ സുഭാഷ് എം ജി ഗ്രാമപഞ്ചായത്ത് പരിത കര്മ്മ സേന അംഗത്തെ ആദരിച്ചു.ആരോഗ്യ വകുപ്പ് ജീവനക്കാർ, പൊതുജനങ്ങൾ, ഓട്ടോറിക്ഷ തൊഴിലാളി കൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, തുടങ്ങിയവർ ചേർന്നു അമ്പയത്തോട് ടൗൺ ശുചീകരിച്ചു.