കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ് . ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. ഒരു പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡൻറ് വൈസ് പ്രസിഡൻറ്, നാല് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍മാര്‍ , പഞ്ചായത്തംഗങ്ങൾ എന്നിവർ ഉണ്ടായിരിക്കും. ഇതിനെല്ലാം ഉപരിയായി ഗ്രാമ പഞ്ചായത്ത് ഭരണത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിലേയ്ക്കായി ഗ്രാമസഭകളും ഉണ്ടായിരിക്കും. പ്രസിഡൻ്റ് വൈസ് പ്രസിഡന്റ് എന്നിവരാണ് പഞ്ചായത്ത് ഭരണസമിതിക്ക് നേതൃതം നൽകുന്നത്. ധനകാര്യം വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിങ്ങനെ നാലു സ്ഥിരം സമിതികളും ഇതിൽ ഉൾപ്പെടുന്നു ധനകാര്യ സ്ഥിരം സമിതി ചെയർമാൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയിരിക്കും. ഓരോ...

സിസിലി കണ്ണന്താനം

പ്രസിഡണ്ട്

റോയി നമ്പുടാകം

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജിന്‍സി തോമസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

തോമസ് എ.ടി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിന്ദു സിബി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

റെജി പി മാത്യു

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം - കൊട്ടിയൂര്‍ (നീണ്ടുനോക്കി)

താലൂക്ക് - ഇരിട്ടി

ജില്ല - കണ്ണൂര്‍

ആകെ വാര്‍ഡുകള്‍ - 14

നിയമ സഭാ മണ്ഡലം - പേരാവൂര്‍

ലോക സഭാ മണ്ഡലം - കണ്ണൂര്‍

വില്ലേജുകള്‍ - കൊട്ടിയൂര്‍, കേളകം

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ - പേരാവൂര്‍

ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ - അമ്പായത്തോട്, കൊട്ടിയൂര്‍

വിസ്തീര്‍ണ്ണം  -97.58 ചതുരശ്ര കിലോ മീറ്റര്‍

ആകെ ജന സംഖ്യ - 16505

പുരുഷന്‍മാര്‍ - 8280

സ്ത്രീകള്‍ - 8225

 

 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി താലൂക്കില്‍ പേരാവൂര്‍ ബ്ളോക്കിലാണ് കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കൊട്ടിയൂര്‍, കേളകം വില്ലേജ് പരിധിയില്‍ ഉള്‍പ്പെടുന്ന കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തിനു 97.58 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കേളകം പഞ്ചായത്തും കര്‍ണ്ണാടക റിസര്‍വ്വ് വനവും കിഴക്ക് ഭാഗത്ത്  വയനാട് ജില്ലയിലെ തവിഞ്ഞാല്‍ പഞ്ചായത്തും പടിഞ്ഞാറ് ഭാഗത്ത് കേളകം പഞ്ചായത്തും തെക്ക് ഭാഗത്ത് വയനാട് ജില്ലയുടെ അതിര്‍ത്തിയുമാണ്.

കൂടുതൽ വായിക്കുക